ഏഴഴകുമായി (കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം )
This page was generated on April 26, 2024, 7:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
അഭിനേതാക്കള്‍ദിലീപ് ,ദേവയാനി ,സുധീഷ് ,ചിപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:12.
ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ
മനസ്സിനുള്ളില്‍ ഓ....

(ഏഴഴകുമായ്)

കിളിമകളോതുന്നൂ സംഗമഗാനം
മിഴിമുനയെഴുതുന്നൂ പരിഭവരാഗം
ചന്ദനമലരിന്‍‍ കവിളില്‍ തഴുകാന്‍
തങ്കനിലാവിനുപോലും നാണം
വീണ്ടുമിന്നു പ്രണയതരളമായ് രജനി

(ഏഴഴകുമായ്)

മായരുതെങ്ങും നിന്‍ പുഞ്ചിരിയലകള്‍
മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍
നെഞ്ചിലമര്‍ന്ന വിലാസവതീ നീ‍
എന്നുമെന്നുമെന്റെ സുകൃതമാകണമേ

(ഏഴഴകുമായ്)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts