കഥയൊന്നു കേട്ടു ഞാന്‍ (കൊച്ചിന്‍ എക്സ്പ്രസ്സ്‌ )
This page was generated on April 28, 2024, 3:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംചാരുകേശി
അഭിനേതാക്കള്‍ഷീല ,കൊട്ടാരക്കര ശ്രീധരൻ നായർ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2014 16:22:26.



കഥയൊന്നുകേട്ടുഞാന്‍ കല്‍പ്പനകള്‍നെയ്തു ഞാന്‍
കനകമനോരഥത്തില്‍ കണ്ണുകെട്ടിപ്പറന്നുഞാന്‍

ഭാവനാ വാനഗംഗാ കടന്നുപോയീ
പൌര്‍ണ്ണമിത്തിങ്കളിന്റെ നാട്ടിലെത്തി
കാര്‍ത്തികത്താരത്തിന്‍ കതിരൊളിയില്‍
കഥയിലെ ഗായകന്റെ അരികിലെത്തി

പാടുവാനവനെന്നോടരുളിയപ്പോള്‍
പാവമെന്‍ സ്വപ്നങ്ങള്‍ പൂവണിഞ്ഞു
പാതിയില്‍ സ്വരം നിന്നുപതറിയപ്പോള്‍
പാട്ടുകാരനെന്നെ മാറോടണച്ചുനിന്നൂ

ആടുവാനിനിയില്ലാ നടനമൊന്നും
പാടുവാനിനിയില്ലാ ഗാനമൊന്നും
വാസ്തവമല്ലെന്നാലും മധുമയങ്ങള്‍
വാസരസങ്കല്പങ്ങള്‍ മനോഹരങ്ങള്‍

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts