കണ്ണാടി പൂങ്കവിളില്‍ (കുങ്കുമച്ചെപ്പ്)
This page was generated on May 3, 2024, 10:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മനോജ് കെ ജയൻ ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:56.


കണ്ണാടിപ്പൂങ്കവിളില്‍ നാണമെന്തേ?
കള്ളനാണമെന്തേ?
ആടാന്‍ മറന്നതെന്തേ നിന്‍ പദങ്ങള്‍?
നിന്റെ പൊന്‍ പദങ്ങള്‍?
തുളുമ്പുന്നു ജീവരഹസ്യം ഉള്ളിലൊരുങ്ങുന്നു വിരുന്നുകാരന്‍
അമ്മേയെന്നവന്‍ വിളിപ്പൂ അതിലെന്മനം പാല്‍മഴയായി
ആത്മാവില്‍ കേള്‍പ്പൂ നിന്‍ താലോലം
ഞാനെന്റെ ഹൃദയവീണമീട്ടി പാടാം താരാട്ട്

നിന്നിലെ നൊമ്പരം മധുരനൊമ്പരം
പിറവിതന്‍ ജാതകം ഭാഗ്യജാതകം
രാഗദേവനരികിലിരിക്കേ
എന്റെ ജന്മം സഫലമായിതാ
സ്നേഹഗാനമൊഴുകിവന്നു വാനഗംഗയായ്
രാരീരാരാരോ തങ്കം രാരീരാരാരോ
കണ്ണാടി..........

ഈമുഖം നിന്റെയീ കനകവിഗ്രഹം
ഇനിവരും പിറവിയില്‍ നിന്റെ പെണ്മുഖം
കുഞ്ഞിനെന്തുപേരുവിളിക്കും?
നിന്റെപേരുചൊല്ലിവിളിക്കും
ഇവനുനമ്മള്‍ ചോറുനല്‍കും ഗുരുവായൂരില്‍
രാരീരാരാരോ ഉണ്ണീ രാരീരാരാരോ
കണ്ണാടി..........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts