തല ചായ്ക്കാന്‍ (ഭൂതക്കണ്ണാടി )
This page was generated on April 18, 2024, 5:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനകൈതപ്രം
ഗായകര്‍ശ്രീധർ ,ക്രിസ്റ്റോഫർ ,സിന്ധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,മാള അരവിന്ദൻ ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:50.

തല ചായ്ക്കാനൊരു താഴ്വാരം
നീലാകാശം മണിമേട
ഋതുമതിരാവിനു ഞൊറിഞ്ഞുടുക്കാന്‍
നല്ല വെണ്ണിലാക്കോടിയും മിന്നും താലിയും
(തല)

തൂവല്‍ കുടഞ്ഞു വിണ്ണില്‍പ്പറന്നു
പാടാന്‍ പിറന്ന പൈങ്കിളീ
കരളില്‍ നിറഞ്ഞു മിഴികള്‍ തുളുമ്പി
ഒഴുകുന്നു നിന്‍റെ പാട്ടുകള്‍
കൂടെ പാടാം ഞങ്ങള്‍ സ്നേഹസങ്കീര്‍ത്തനം
കണ്ണില്ലെങ്കിലുമെന്നും കാണും അഴകേ നിന്‍ മുഖം
(തല)

ഇനിയെന്തുവേണമിനിയെന്തുവേണം
കരളിന്‍‍ കുരുന്നു ശാരികേ
പകരുന്നു ഞങ്ങളീ ജന്മമാകെ
ഇനിയെന്തു വേണമോമലേ
നിന്നെ കാണാന്‍ കൊതിയായ് സ്നേഹസൗന്ദര്യമേ
നീയൊന്നു തൊടുമ്പോള്‍
നിനവുകള്‍ നിറയെ കാണാക്കാഴ്ചകള്‍
(തല)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts