വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | കലാമണ്ഡലം കേശവൻ ,ദിവ്യഉണ്ണി ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ജയറാം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:46.
ആല്‍മരം ചായും നേരം ആശ്രയം മായും നേരം ആത്മദുഃഖം വിതുമ്പുന്നു വേര്‍പെടും ബന്ധങ്ങള്‍ വേനല്‍ കുടീരങ്ങള്‍ ദാഹാഗ്നിയില്‍ എരിയുന്നു കണ്ണുനീര്‍പ്പാടമോ പാഴ്മണക്കാടോ കാനല്‍ തടാകമോ കാണാക്കിനാവോ കൈവശം നിങ്ങള്‍ നേടുന്നു (ആല്‍മരം ) ഓഹരി വാങ്ങി ഈ ഊഴിയും വാനവും ഒരു നാള്‍ തമ്മില്‍ പിരിഞ്ഞേ പോയ് താരക പൊന്‍പണം മാനത്തു മിന്നുമ്പോള്‍ താഴെ ഈ പൂക്കള്‍ കൊഴിഞ്ഞേ പോയിയോ ഓ ഭാഗ്യപത്രങ്ങളേ പാപ പുണ്യങ്ങളേ മണ്ണിലോ വിണ്ണിലോ നിങ്ങള്‍ തന്‍ താവളം എങ്ങു പോയ് നീ തൊഴും സ്വര്‍ണ്ണ ദീപം (ആല്‍മരം ) തങ്ങളില്‍ തല്ലിയീ ആഴിയും തീരവും പിന്നെയും തമ്മില്‍ അകന്നാലും പാവമാം തീരത്തെ പുല്‍കുന്ന സാഗരം പാതിരാ കാറ്റില്‍ തേങ്ങുന്നു ഓ സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ വേര്‍പെടാന്‍ ആവുമോ നീളുമീ യാത്രയില്‍ പാവനം പൈതൃകം നേടുമോ നീ (ആല്‍മരം ) |