പുണ്യം പുലര്‍ന്ന (കല്യാണപ്പിറ്റേന്ന് )
This page was generated on May 21, 2024, 10:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പ്രദീപ്‌ സോമസുന്ദരം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,അഞ്ജു അരവിന്ദ് ,മുകേഷ് ,പ്രിയാ രാമൻ
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2012 05:41:16.

പുണ്യം പുലര്‍ന്ന പൊന്നിന്‍ പ്രഭാതമെന്നെ പുണര്‍ന്നുവോ
എന്നും തൊഴുന്ന കയ്യില്‍ പ്രസാദ സ്വര്‍ണ്ണം തിളങ്ങിയോ
ഇളവേനല്‍കിനാക്കള്‍ കുളിരുകോരും നേരം പ്രഭാമയീ..
(പുണ്യം പുലര്‍ന്ന)

അണതകര്‍ത്തൊരീ പ്രവാഹലഹരിയില്‍ ഒഴുകും ഓടമായ് നീ
ഇരുള്‍ തടഞ്ഞൊരെന്‍ വഴിയില്‍ ഇനി നീ കനക ദീപമായി നീ
ചിറകു കുടയും ഒരു ദാഹം അകലെ അകലെ ഒരു തീരം
മിഴിയിലണിയും താരം അരികിലെന്‍റെ മധുപാത്രം
(പുണ്യം പുലര്‍ന്ന)

ഋതുശാന്തമീ വികാരവനികയില്‍ അമൃതസന്ധ്യയായി
പുഴകള്‍ പുല്‍കുന്ന പ്രണയജലധിയിലൊരു പുളകകാവ്യമായ്
ഇണകള്‍ തഴുകുമൊരു യാമം ഇനിയും ഇനിയും ഒരു ജന്മം
ഇതളില്‍ ഇതള്‍ വിരിയും രാവില്‍ മധുവില്‍ മധുനിറയും നോവില്‍
(പുണ്യം പുലര്‍ന്ന)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts