ഉരുകിയുരുകി (ലേലം )
This page was generated on March 29, 2024, 4:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,കവിയൂർ രേണുക ,സിദ്ദിഖ് ,ശ്രീജയ ,മണിയൻപിള്ള രാജു ,എം ജി സോമന്‍ ,നന്ദിനി (കൗസല്യ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:41.
ഉരുകിയുരുകിയെരിയുമീ മെഴുകുതിരികളില്‍
അഴലിന്നിരുളില്‍ ഇടറുമീ തരള മിഴികളില്‍
മധുരിതമായ് പകരുകില്ലേ
ഹൃദയസാന്ത്വന ഗീതം
സുഖദ സാന്ത്വന ഗീതം

അകലെ വിണ്ണിന്‍ വീഥിയില്‍
ആര്‍ദ്രരാത്രിയില്‍
മഴമുകിലില്‍ മാഞ്ഞുപോം സ്നേഹതാരമേ
തളര്‍ന്നുറങ്ങാന്‍ താരാട്ടുണ്ടോ
താന്തമാമീണമുണ്ടോ താന്തമാമീണമുണ്ടോ?

അലയറിയാത്തോണിയില്‍ അലയും യാത്രയില്‍
തുഴമുറിഞ്ഞു പോയൊരെന്‍ മൂകസ്വപ്നമേ
അകലെയേതോ തീരങ്ങളുണ്ടോ
അഭയകുടീരമുണ്ടോ അഭയകുടീരമുണ്ടോ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts