ഏഴേ ഏഴ് (മാസ്മരം )
This page was generated on April 27, 2024, 9:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:41.
ഏഴേഴു സാഗരങ്ങൾ താണ്ടി
ഏലത്തിൻ നാട് കാണാൻ വാ (2)
പുഴയോരങ്ങളിൽ സംസ്കാരങ്ങൾ
പൂവിട്ടൊരെൻ പ്രിയ നാടിതാ (ഏഴേഴു..)

ആയിരം പ്രവാഹിനീ തരംഗങ്ങൾ പാടുന്നിതാ
വീണ്ടുമെൻ പ്രഭാതമേ സങ്കീർത്തനങ്ങൾ തരൂ (2)
സന്ധ്യകൾ രാവുകൾ സംഗീത സാന്ദ്രങ്ങളായ് (ഏഴേഴു..)


ഓർമ്മ തൻ കളങ്ങളിൽ ഒരാനന്ദ നൃത്തോ‍ത്സവം
ആയിരം അജന്തകൾ ആത്മാവിൻ ലാവണ്യങ്ങൾ (2)
താളമായ് രൂപമായ്
ആടുന്നിതെൻ പ്രാണനിൽ (ഏഴേഴു..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts