വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രാജാമണി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | ബിജു നാരായണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 26 2014 10:00:12.
എരികനലായ് സ്വയം ആളിയും...മഴമുകിലായ് കുളിർ തൂകിയും ഒരു ചിറകിൽ ശുഭരാഗമായ് മറു ചിറകിൽ ലയശോകമായ് വ്യഥയുടെ ചുടു വേനൽക്കിനാക്കളേ പറന്നു വാ... എരികനലായ് സ്വയം ആളിയും...മഴമുകിലായ് കുളിർ തൂകിയും... കുളിർകാറ്റായ് വന്നു നീയും മുളമുരളീ നാളിയിൽ... സ്വയമുരുകും നൊമ്പരം.... എരിവേനൽ ചില്ലതോറും ഇതളണിയും പൂക്കളിൽ മഴയരുളും സാന്ത്വനം.... ഇരുളുന്ന രാവുകൾ നീട്ടും പുകയുന്ന കൈത്തിരിനാളമായ് ഒഴിയുമീ പാതയിലാരോ ഇടയുന്ന കാലടിനാദമായ് നാമെന്നും കൈമാറി കണ്ണീർക്കിനാക്കൾ... എരികനലായ് സ്വയം ആളിയും...മഴമുകിലായ് കുളിർ തൂകിയും... ഒരു പീലിത്തൂവൽപോലെ തളർന്നുറങ്ങും രാത്രിയിൽ മിഴിനിറയും ഗദ്ഗദം.... താരാട്ടിൻ താളമായി തരളിതമാം പുണ്യമായ് തനുവണിയും സൗഹൃദം.... മൊഴിയുമി വാക്കുകളെല്ലാം കൊഴിയുന്ന പൂവുകളല്ലോ അഴകുന്ന കൈവിരലെല്ലാം തളരുന്ന ഭാവുകമല്ലോ... നാമെന്നും കൈമാറി കണ്ണീർനിലാപ്പൂ... (എരികനലായ്....) |