എതോ നിദ്ര തൻ (അയാൾ കഥയെഴുതുകയാണു്)
This page was generated on April 19, 2024, 2:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2013 16:25:11.
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴുവര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെയേകാന്ത സംഗീതമായ്‌ മൃദുപദമോടേ മധുമന്ത്രമോടേ
അന്നെന്നരികില്‍ വന്നുവെന്നോ
എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍

ആ വഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
ഉം......................
ആ വഴിയോരത്ത്‌ അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ്‌ നീ നിന്നുവെന്നോ
കുറുനിര തഴുകിയ കാറ്റിനോടന്നു നീ ഉള്ളം തുറന്നുവേന്നോ
അരുമയാം ആമോഹ പൊന്‍തൂവലൊക്കെയും
പ്രണയനിലാവായ്‌ പൊഴിഞ്ഞുവേന്നോ
എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍

ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായ്‌ നെഞ്ചില്‍ നിറച്ചുവെന്നോ
ഉം...................
ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍
പാലാഴിയായ്‌ നെഞ്ചില്‍ നിറച്ചുവെന്നോ
അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ് പറന്നുവേന്നോ
എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല
// ഏതോ നിദ്രതന്‍...................//


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts