റാണി ലളിത (മഞ്ജീരധ്വനി )
This page was generated on April 26, 2024, 7:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഇളയരാജ
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍ബിജു നാരായണൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 23 2013 03:36:14.

ആ....ആ....ആ....
റാണീ..ലളിതപ്രിയ നാദം
മൃദുവാണീ അമൃതലയഗാനം
റാണീ..ലളിതപ്രിയ നാദം
മൃദുവാണീ അമൃതലയഗാനം....
കനവെല്ലാം മനസ്സില്‍
ശ്രുതി ചേര്‍ക്കുന്ന വേള
നിനവെല്ലാം ഒന്നായ്
ഇഴകോര്‍ക്കുന്ന വേള...
അതിലോലം...മധുമാസം...ഇതിലേ വാ...
റാണീ..ലളിതപ്രിയ നാദം
മൃദുവാണീ അമൃതലയഗാനം....

ആ.....ആ....ആ.....
ശ്രീ വാണിദേവീ നീ മൊഴിയൂ
കൃപയാലെ....പല കാലം...ഋതുഗീതങ്ങളില്‍
ശിവഗൗരിമാതിന്‍ ലാസ്യമുഖം
പാദങ്ങള്‍ നടമാടും...ജതിമേഘങ്ങളില്‍...
ആ നടനം...ദേവീ പദചലനം
പാ സാനിപമ ഗാമരീ...പാ സാനിപമ ഗാമരീ...
നിസരിസ നിപമപ ഗാമധാ...നിസരിസ നിപമപ ഗാമധാ...
നിസരി നീപ....നിസരി നീപ....
പമപ രീ രീ....പമപ രീ രീ....
രിസരി ഗാ ഗാ പ ഗമ ഗാമരീ സ നിരിസ നീപ
മനിപ മാപ ഗാമ ധനി സനിപ
ആ നടനം...ദേവീ പദചലനം
ഈ ഭവനം...ശ്രീ വാഴുന്ന കോവില്‍
ചിരകാലം...സൗഭാഗ്യം
അരുളീടുന്നു നീ....
റാണീ..ലളിതപ്രിയ നാദം....

ഹൃദയങ്ങള്‍ ചേരും ഈ നിമിഷം
ലയഗാനം....ശുഭഗീതം
ഒരു സങ്കീര്‍ത്തനം....
രാഗങ്ങള്‍ തേടും ഭാവലയം
മനമാകെ കുളിരേകും
ഋതുസമ്മോഹനം....
ഈ ഭവനം...

ആ...ആ....ആ....
ഈ ഭവനം...ദേവീ വരദാനം
ശ്രീയരുളും പരമാനന്ദ സുകൃതം
പാ സാനിപമ ഗാമരീ...പാ സാനിപമ ഗാമരീ...
നിസരിസ നിപമപ ഗാമധാ...നിസരിസ നിപമപ ഗാമധാ...
നിസരി നീപ....നിസരി നീപ....
പമപ രീ രീ....പമപ രീ രീ....
രിസരി ഗാ ഗാ പ ഗമ ഗാമരീ സ നിരിസ നീപ
മനിപ മാപ ഗാമ ധനി സനിപ
ഈ ഭവനം...ദേവീ വരദാനം
ശ്രീയരുളും പരമാനന്ദ സുകൃതം
സുരലോകസൗഭാഗ്യം അരുളീടുന്നു നീ....
(റാണീ..ലളിതപ്രിയ.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts