വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ചക്രവാകം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:28.
ഓം... പുലരിതന്‍ ഹൃദയമാം ജലശംഖില്‍ മുഴങ്ങുന്ന വരമന്ത്രധ്വനിയുമായ് മിഴി തുറന്നുണരുന്ന യാമം പകല്‍വെയില്‍പ്പറവകള്‍ ചിറകടിച്ചുയരുന്ന യാമം (പുലരി...) നന്മനിറയും ഗ്രാമകഥകള്‍ പാടിയുണരാന്‍ പാറിവന്നു നിലാവിലുലാവും കിനാവിന് പൈങ്കിളിയേ... പാടാപ്പാട്ടുകള്‍ പാടി വാ... നീന്താപ്പുഴകള്‍ നീന്തി വാ... തിനയും തെങ്ങിളനീരും കദളിയും വിരുന്നുണ്ടുവാ... (പുലരി...) വാനിലെരിയും സൂര്യശിലയും മേഘത്തകിടും മാരിവില്ലും കിനാവും കണ്ണീരുമുരുക്കി നാം മെനയും... കാലം നല്‍കും യാത്രയില്‍ കാണാക്കാഴ്ചകള്‍ കാണുവാന്‍... മനസ്സിന് പഞ്ചലോഹത്തില്‍ മയക്കുന്ന മായക്കണ്ണാടി... (പുലരി...) |