കൂടറിയാ കുയിലമ്മേ കൂടെ പോരുമോ നീ (സൂര്യപുത്രന്‍ )
This page was generated on June 25, 2024, 2:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഔസേപ്പച്ചൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:26.
കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ
തിരുമധുരം നിന്‍ ചുണ്ടില്‍ പകരം ഞാനീ രാവില്‍
പുതുപ്പെണ്ണിനായി ഞാന്‍ ഉള്ളിന്റെയുള്ളില്‍
പുളകം മേഞ്ഞൊരു പുരയും തീര്‍ത്തു പോരൂ തമ്പ്രാട്ടീ

എന്ത് ?
(കൂടറിയാ).....

അയ്യടാ എന്തൊരു സ്നേഹം!....

വസന്തങ്ങളെല്ലാം കടം തന്നതാമീ
സുഗന്ധങ്ങളെല്ലാം തോഴീ നിനക്കുള്ളതല്ലേ
ആ ..ആ ..ആ ..ആ
സമഗപ നിധസ നിധാമ
പമമമ പധപമ പമപനി ധനിധപ
ആ ..ആ ...ആ ...ആ .ആ ...
രിഗമ ഗമപ മാപധ പാധനി
ധനിസ നീസനി സാരിഗ രിഗമ പാ....

മയില്‍പ്പേട നല്‍കും നീലാഞ്ജനം
നിന്‍ മിഴിപ്പൂവിലെഴുതാനല്ലോ എനിക്കിന്ന് മോഹം
നീയില്ലാതൊരു പല്ലവിയില്ലെന്‍ ഗാനത്തില്‍
ഇനി നീയില്ലാതൊരു ദേവിയുമില്ലെന്‍ ധ്യാനത്തില്‍
ഒരു വരം തരിക നീ
അതില്‍ നിറയണമെന്നുടെ മണ്‍കുടമഴകേ
(കൂടറിയാ)

തജ്ജോം തരികിട തജ്ജോം
കിടതക തരികിട തക തജ്ജോം തജ്ജോം
ധീം ദീക് ധിനിധിന്നാതിര
ധിനക് ധീമ്ക് ധിനക് ധീമ്ക് ധിനധിന
ധാ തരികിട ധാ തരികിട ധാ തരികിട ധാ തരികിട
ധാ തരികിട ധാ തരികിട ധാം

വിളിക്കുന്ന പേരോ തുളുമ്പുന്ന തേനോ
എനിക്കുള്ള മധുരം മുഴുവന്‍ നിന്‍ നാവിലല്ലേ
പമപധ പമപമ ഗമഗരി സനിസമ ഗപനി ധസനി ധമ
പാമാ മാമാ പധാ പാമാ
പാമാ പനിധ നിപധ പാധ
പാപാ പാനി പാപാ പാസാ
പാപാ പാനി പാപാ മപധ
പധനി ധനിസ നിസരി സരിഗമ പാ

മനസ്സിന്റെ വര്‍ണ്ണം മായാതെ ഞാനെന്‍
കളിചെപ്പിനുള്ളിലൊതുക്കി നിനക്കിന്നു നല്‍കാം
ഒരു പൂവറിയാതൊരു പുഞ്ചിരിയില്ല നിന്‍ ചൊടിയില്‍
കളിയാടി നടക്കും കവിതകളല്ലോ നിന്‍ മൊഴിയില്‍
ശിലകളും തളിരിടും പദനഖമുനയായ് നീ ഒന്ന് തൊടുമ്പോള്‍
(കൂടറിയാ ....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts