ആഴിയലപ്പൂങ്കുളിരാട്ടം (തിരകൾക്കപ്പുറം )
This page was generated on May 22, 2024, 3:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജോണ്‍സണ്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍മനോജ്‌ കൃഷ്ണന്‍ ,സുജാത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:23.

ആഴിയലപ്പൂങ്കുളിരാട്ടം കുളിരാട്ടം കുളിരാട്ടം
ആലോലത്തേന്‍ തിരയാട്ടം തിരയാട്ടം തിരയാട്ടം
ആനന്ദപ്പൊന്‍ കതിരാട്ടം കതിരാട്ടം കതിരാട്ടം
ആശയ്ക്കൊരു കളിവിളയാട്ടം വിളയാട്ടം വിളയാട്ടം ഓ...

വാ വാ പൊന്നരയാ -തെളി-
വാനം തീപ്പൂട്ടി
പഞ്ഞക്കെടുതിയില് ഒരു
കഞ്ഞിം കലമേറ്റി
ആഞ്ഞു തുഴഞ്ഞോ ചാകര കണ്ടേ
ചാകര കണ്ടേ ചാകര കണ്ടേ
ആഴക്കടലിലു പൊൻ പണമുണ്ടേ
പൊൻ പണമുണ്ടേ പൊൻ പണമുണ്ടേ
ആഞ്ഞു തുഴഞ്ഞോ ചാകര കണ്ടേ
ആഴക്കടലിലു പൊൻപണമുണ്ടേ
വന്നല്ലോ തുറയിലു പൊടിപൂരം ഹോ ഹോ
മീനാണേ പൊൻ വല നിറയേ
തേനാണേ നെഞ്ചകമാകേ (2)
(ആഞ്ഞു തുഴഞ്ഞോ...)

ആശത്തിരകളെ കനകം നീട്ടി
വീശിയ വലയിലു നെയ്മീൻ കിട്ടി
കൊഞ്ചിക്കുഴയണ കൊഞ്ചേ വായോ
വഞ്ചി നിറച്ചും പവിഴം തായോ
(ആശത്തിരകളെ..)
ഇന്നരയന്റെ ചുണ്ടിലു പുന്നാരങ്ങൾ പൂക്കണു
കാറ്റിലൊരീണം കേൾക്കണു ഓ ഓ
പുന്നാരങ്ങളു പൂക്കണു കാറ്റിലൊരീണം കേൾക്കണു
വന്നാട്ടെ വന്നാട്ടെ മാളോരെ

വായ് നോക്കാൻ നിൽക്കണതെന്തിനു വാളോങ്ങാനൊരു വാള തരാം
അരി വാങ്ങാൻ കാശു തരാമോ അയിലപ്പൊന്നു തരാം (2)
ഓഹോ
വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി
പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി

കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേ
കൊട്ടാരത്തിന്നൊരുള്ളറയുണ്ടേ
ഉള്ളറ വാതിൽ തുറക്കണിതമ്മ
വള്ളത്തിൽ തങ്കം നിറയ്ക്കണിന്നമ്മ
(കടലമ്മയ്ക്കൊരു..)
കണ്ണാടിപ്പൂങ്കവിളില്‍ മിന്നാട്ടങ്ങളൂ കാണണ്
കാതിലൊരീണം കേൾക്കണ് ഓ ഓ ഓ
മിന്നാട്ടങ്ങളൂ കാണണ്
കാതിലൊരീണം കേൾക്കണ്
തന്നാട്ടെ തന്നാട്ടെ കൈനീട്ടം
വാദിക്കാൻ നിൽക്കണതെന്തിനു വാമീൻ പൂമീൻ ചെമ്മീൻ
കുന്നോളം കാശു തരാമോ കൊമ്പൻ സ്രാവു തരാം (2)
ഓഹോ..
വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി
പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി
(ആഞ്ഞു തുഴഞ്ഞോ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts