വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് ,സിന്ധു |
രാഗം | ചക്രവാകം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:21.
യാ ദേവീ സര്‍വഭൂതേശു മാതൃരൂപേണ സംസ്തിതാം നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ ശരണാഗതദീനാര്‍ത്ത പരിത്രാണപരായണേ സര്‍വസ്യാര്‍ത്തിഹരേ ദേവീ നാരായണി നമോസ്തുതേ - മായേ ദേവീ ഗംഗേ മഹാമംഗളേ അമ്മേ ജഗത്കാരിണീ കനിവോടു കൈക്കൊള്ളണേ എന്നാത്മമന്ത്രാരതി നിന്നലിവില്‍ മുങ്ങുമ്പൊളാത്മാവിലേതോ പുനര്‍ജ്ജന്മസൂര്യോദയം - സൂര്യോദയം കൈലാസമന്ദാകിനീ കൈവല്യസന്തായിനീ ഇനിയൊന്നു കേള്‍ക്കില്ലയോ പ്രാണന്റെ വനരോദനം അമരശിവമൗലിയില്‍ കാലഹിമബിന്ദുവായ് കൊഴിയുന്ന സാഫല്യമേ - സാഫല്യമേ (ഗംഗേ) യാ ദേവീ സര്‍വഭൂതേശു ഛായാരൂപേണ സംസ്തിതാം നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ ശ്രീരുദ്രതീര്‍ത്ഥാത്മികേ നിന്‍ നടകളില്‍ ചേര്‍ക്കുകെന്‍ പൈതൃകം വാരാണസീ പുണ്യമേ കൈയേല്‍ക്കുകീ ജന്മമാം മണ്‍കുടം നീ ദേവഭൂമിയുടെ സീമന്തരേഖ മാതൃത്വമണിയുന്ന മാംഗല്യസൂത്രം എങ്ങു നീ മറയുന്നു നീഹാരഗംഗേ എന്തു നീ തേടുന്നു വാത്സല്യഗംഗേ (ഗംഗേ) യാ ദേവീ സര്‍വഭൂതേശു മായാരൂപേണ സംസ്തിതാം നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഹ ഭാഗീരഥീതീരമേ കേഴുന്ന രാധാമുഖം നിന്‍ മുഖം ഒഴുകുന്ന കാരുണ്യമേ ജീവന്റെ സീതായനം നിന്‍ മനം ആദിത്യബിംബമിന്നഗ്നിസാക്ഷി കാലാതിവര്‍ത്തിയാം കര്‍മ്മസാക്ഷി നീയെന്നുമമ്മേ മഹാസ്നേഹഗാത്രി നീ മാത്രമമ്മേ മഹോദാരധാത്രി (ഗംഗേ) ഗംഗേ മഹാമംഗളേ അമ്മേ ജഗത്കാരിണീ ഗംഗേ ഗംഗേ ഗംഗേ ഗംഗേ |