തൈ ഒരു തെനവയൽ [ബംബട്ടു ഹുടുഗി] (ചന്ദ്രനുദിക്കുന്ന ദിക്കില്‍ )
This page was generated on April 19, 2024, 3:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവിദ്യാസാഗര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംകാംബോജി
അഭിനേതാക്കള്‍ലാൽ ,കാവ്യ മാധവന്‍ ,ദിലീപ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:19.
 തെയ് ഒരു തെനവയൽ വെളഞ്ഞിട്ട്
കൈ തൊട്ടു കതിർമഴ പൊഴിഞ്ഞിട്ട്
പൈ മുറ്റം പവിഴം കൊണ്ടലുക്കിട്ടു വെയ് (2)
മുളനാഴിക്കൂട്ടിലെ കിളിയെവിടെ
മുയലമ്മയ്ക്കുള്ളൊരു കൊമ്പെവിടെ
കരിഞണ്ടിനുണ്ടായ വാലെവിടെ
വരണുണ്ട് നല്ല കാലം
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
(തെയ് ഒരു...)

പനിനീർപ്പുഴയും നീയും പാടിയ
പല്ലവി ഒന്നല്ലേ
പകൽ മായുമ്പോൾ പറയാനുള്ളത്
പാതി മറന്നില്ലേ
ഈ സ്നേഹസിന്ദൂര മന്ദഹാസത്തിലേതു ജന്മസുകൃതം
ഒരു പൂ വിരിഞ്ഞ സുഖം ഓർമ്മ കൊണ്ടു പൊതിയുന്നതേതു നിമിഷം
പുടവയ്ക്കായി ഇന്നു വന്നില്ലേ
പുളകങ്ങൾ നെയ്തു തന്നില്ലേ
വിരൽ തൊട്ടോ തമ്മിലറിയാതെ തളിരിട്ടു മുല്ലകൾ
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
(തെയ് ഒരു...)

ഇളനീർകുളിരായ് സിരകളിൽ നിറയും
പ്രണയ നിലാവല്ലേ
കളഹംസങ്ങൾ ഇണകളെ അറിയും
കാവ്യോത്സവമല്ലേ
ഈ കരതലങ്ങളിൽ വീണുറങ്ങുമെൻ കനകശില്പമല്ലേ
പൊൻപുലരി വന്നു കണി വെയ്ക്കുവോളമൊരു മധുര നിദ്രയല്ലേ
അധരം കൊണ്ടിന്നു തേനൂട്ട്
ഹൃദയം കൊണ്ടിന്നു താരാട്ട്
മണിദീപങ്ങൾക്ക് മിഴി നൽകി
മറയുന്നൂ താരകൾ
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി ഹെയ്
ബമ്പട്ടു ഹുഡുകി ബമ്പട്ടു ഹുഡുകി
(തെയ് ഒരു...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts