മായാ ദേവകിക്കു മകൻ പിറന്നേ (ചന്ദ്രനുദിക്കുന്ന ദിക്കില്‍ )
This page was generated on April 28, 2024, 5:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവിദ്യാസാഗര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര ,എടപ്പാൾ വിശ്വൻ ,കെ എല്‍ ശ്രീറാം
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ദിലീപ് ,ലാൽ ,കാവ്യ മാധവന്‍ ,എൻ എഫ് വർഗീസ് ,ഇന്ദ്രൻസ് ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:19.
 

മായാദേവകിയ്ക്കു മകൻ പിറന്നേ നല്ല മകൻ പിറന്നേ
മായക്കണ്ണനായിട്ടവൻ വളർന്നേ മണ്ണിലവൻ അവൻ വളർന്നേ
പൈയ്യും കന്നുമായിട്ടവനലഞ്ഞേ കാട്ടിൽ നടന്നലഞ്ഞേ
പാട്ടും കൂത്തുമായി കുടം നിറഞ്ഞേ പാലിൻ കുടം നിറഞ്ഞേ
പീലിത്തിരുമുടിയുണ്ടേ പീതാംബര ഞൊറിയുണ്ടേ
കോലക്കുഴൽ വിളിയുണ്ടേ ഗോപിക്കുറിയഴകുണ്ടേ
ആരാരും കണ്ടാലെ പിന്നാളാകും വിരുതുണ്ടേ
(മായാദേവകിയ്ക്കു...)

ധിനക്കു ധിന ധിം തിം ധാനാ ധിനക്കു ധിന ധിം തിം ധാനാ
ധിനക്കു ധിന ധിം തിം ധാനാ (2)
കാലിക്കൂട്ടം മേയുന്നേരം അവനെ വന്നു കാളമേഘം തൊഴുതീടുന്നു
പാൽ മണക്കും സന്ധ്യകളിൽ അവന്റെ മാറിൽ ഗോപികളും ചാഞ്ഞിടുന്നു
മരുതുകൾ മറിയുന്നു മനസ്സുകൾ നിറയുന്നു
തൈര്‍ക്കുടം തകരുന്നു തരിവള ഉടയുന്നു
അവനേക്കൊണ്ടവനേക്കൊണ്ടവനേക്കൊണ്ടീ മണ്ണിൽ
ആനന്ദക്കളിയാട്ടം ആ..ആ..ആ..ആ.
(മായാദേവകിയ്ക്കു...)

തേർ തെളിയ്ക്കും കണ്ണനല്ലേ വഴി നടന്നു കൂടെയെത്താൻ ഞങ്ങളില്ലേ
വെണ്ണയുണ്ണും ചന്തമല്ലേ അവനു പുത്തൻ വിണ്ണൊരുക്കാൻ ഞങ്ങളില്ലേ
യദുകുലം കുളിരുന്നു പുതുയുഗം ഉയരുന്നു
മധുവനം വിരിയുന്നു മലരുകൾ കുനിയുന്നു
അവനായിട്ടവനായിട്ടവനായിട്ടാടിക്കൊണ്ട
ഭിമാനക്കോലായി ആ...ആ..ആ..ആ.

മായാദേവകിയ്ക്കു മകൻ പിറന്നേ മുകിൽനിറം പിറന്നേ
മായക്കുന്നെടുത്ത് കുട പിടിച്ചേ മുത്തുക്കുട പിടിച്ചേ
തീരാതീയെടുത്ത് വായിലിട്ടേ കുഞ്ഞുവായിലിട്ടേ
ഘോരപ്പാമ്പിനേയും തളർത്തിയിട്ടേ ആടിത്തളർത്തിയിട്ടേ
മധുരയ്ക്കു പോകുന്നേ മാമനേയും കൊല്ലുന്നേ
പോരിലവൻ വെല്ലുന്നേ നേരെല്ലാം ചൊല്ലുന്നേ
ആയർകുല കന്യകമാർ വന്നവനെയുണർത്തും പതിവുണ്ടേ
ഓ..ഓ..ഓ..ഓ..




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts