അനുരാഗപ്പുഴവക്കിൽ (ഇംഗ്ലിഷ്‌ മീഡിയം )
This page was generated on April 18, 2024, 6:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍ ,സുസ്മിത
രാഗംആരഭി
അഭിനേതാക്കള്‍ശ്രീനിവാസൻ ,പ്രവീണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:16.

അനുരാഗപ്പുഴവക്കിൽ
അല്ലിയാമ്പൽ പൂക്കുമ്പോൾ
അന്നാദ്യം കണ്ടു നിന്നെ
അരിമുല്ലപ്പെൺകിടാവേ
കരിനീലക്കണ്ണെഴുതി
കാട്ടു കൈതപ്പൂ ചൂടി
ഒരുപാടു നാളായ് നിന്നെ
കൊതിയോടെ കാത്തുനില്പൂ
(അനുരാഗ...)

അമ്പിളിത്തോടയും പൊൻവളയും നീല
വെണ്ണിലാക്കോടിയും കൊണ്ടു വരാം
എടുത്തൊന്നു ചൂടുവാനായ് പൂ വിടർത്താം നിന്നെ
മലർത്താലി ചാർത്തും നാളടുത്തു പോയി
(അനുരാഗ...)

ഇന്നുമെന്നുള്ളിലെ മൺകുടിലിൽ കുഞ്ഞു
ചന്ദനജാലകം നീ തുറന്നു
കണിക്കൊന്ന പൂത്തപോൽ നീ മുന്നിൽ നിൽക്കവേ
മനസ്സിൽ നിന്നോ കേട്ടൂ വേണുഗാനം
(അനുരാഗ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts