നാളെ നാളെയെന്നായിട്ട് (ഭക്തകുചേല )
This page was generated on April 28, 2024, 4:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:58.

നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ ‍
നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍

നാളീകനയനനെന്തു തോന്നുമോ ഇന്നു നമ്മോടു
നാളികം കരിമ്പന മേല്‍ എയ്ത പോലെയോ......എയ്ത പോലെയോ?

ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്‍പ്പിന്നെ കണ്ണന്‍ ‍
തിരുവടി ചെന്നു കാണാന്‍ തരപ്പെടാതെ
കരയറ്റ സംസാരത്തിന്‍ ദുരിതത്തില്‍ വീണു മുങ്ങി-
ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേ

ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനെ അര്‍ത്ഥിച്ചെങ്കില്‍ ‍
ആര്‍ത്ത പാരിജാതമതങ്ങയര്‍ത്തുപോയി
പേര്‍ത്തങ്ങോട്ടു ചെല്ലുകയും കഷ്ടം വഴിക്കണ്ണും തോര്‍ത്തു
കാത്തിരിക്കും പത്നിയോടെന്തുര ചെയ്യേണ്ടു

പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍ ‍
പരമ ഭക്തനായാലും ഗതിയുണ്ടാമോ
പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍ ‍
പരമ ഭക്തനായാലും ഗതിയുണ്ടാമോ

ഭഗവാന്റെ സല്‍ക്കാരത്തില്‍ മതി മറന്നിരുന്ന ഞാന്‍
പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ല
ദേവന്‍ അറിഞ്ഞുമില്ല


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts