മാമരക്കാവില്‍ (മഴമേഘപ്രാവുകള്‍ )
This page was generated on April 23, 2024, 11:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ എല്‍ ശ്രീറാം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍അനുരാധ ശ്രീറാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:36.

മാമരക്കാവിൽ താമരപ്പൂവിൽ
തങ്കനിലാവിനു കാണാക്കല്യാണം
ഹെയ് മംഗളമേളമൊരുങ്ങും കല്യാണം
പൂങ്കുയിൽ പെണ്ണേ കുറുങ്കുഴലൂത്
കുന്നിമണിക്കുരു മാല കൊടുക്കേണം
ഹേയ് കുഞ്ഞുകൊലുസ്സിനു തങ്കമൊരുക്കേണം
പനിനീർപ്പുഴ നീന്തുമീ പരൽമീൻ കുരുന്നേ വരൂ
കൂടെ കൂത്താടാൻ കൂട്ടിനു പോരാലോ
(മാമരക്കാവിൽ താമരപ്പൂവിൽ...)

മുറ്റത്തെ മുല്ലേ കണിമഞ്ഞിൽ നീ മെല്ലെ
മണിമുത്താരം ചാർത്താനായ് വരണം
ചേലോലും മെയ്യിൽ ഒരു മിന്നാരം മിന്നാൻ
തരി സിന്ദൂരം പെയ്യാനായ് വരണം
മാനത്തെ മാമഴപ്പൂമഴയിൽ
ഈ മാണിക്യച്ചിമിഴെടുത്ത്
കാണാത്ത കാറ്റിന്റെ പൂമകളെ
ഈ കൈക്കുമ്പിൾ തേനെഴുത്ത്
നാളെ പുലരുമ്പോൾ പെണ്ണിനു പൂവേളി
മോഹച്ചിറകേറും പ്രാവിനു ജലകേളി
ഓടി വിളയാടും കുഞ്ഞിക്കുറുവാലി
(മാമരക്കാവിൽ താമരപ്പൂവിൽ...)

കന്നിപ്പൂമൈനേ ഉച്ചക്ക് ചാഞ്ചാടും നിന്നെ
ചെറുചില്ലോലം മേഘത്തിൽ പരത്താം
വെള്ളിത്തേരേറി വെയിൽ തുള്ളിപ്പോം കുഞ്ഞേ
ഒരു വള്ളിപ്പൊൻ ഊഞ്ഞാലിൽ ഉയർത്താം
കാനനച്ചോല തൻ കാൽത്തളയും
നിൻ കാഞ്ചനക്കൈവളയും
ചേലൊത്ത ചന്ദനതൊടുകുറിയും
നിൻ ചേമന്തിചുവപ്പഴകും
ഇനി ചുരുൾ നീട്ടും വാർമുകിൽ പൂമുടിയും
ആരോ മഷി തേയ്ക്കും കാണാകണ്ണിണയും
കാണാ കണികാണാൻ ഒന്നു പറന്നു വരൂ
(മാമരക്കാവിൽ താമരപ്പൂവിൽ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts