തുറക്കാത്ത പൊന്‍വാതില്‍ (സുന്ദരപുരുഷന്‍ )
This page was generated on July 27, 2024, 12:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 22 2024 08:23:27.
 
തുറക്കാത്ത പൊന്‍വാതില്‍,
തുറന്നു ഞാന്‍ തന്നിട്ടും...
പിണക്കമെന്നോടെന്തിനാണ്?
നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം?
എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം?

തുറക്കാത്ത പൊന്‍വാതില്‍,
തുറന്നു ഞാന്‍ തന്നിട്ടും...
പിണക്കമെന്നോടെന്തിനാണ്?
നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം?
എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം?

ഒരുക്കങ്ങള്‍ പോരാഞ്ഞോ...
കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ...
മയക്കമിന്നെന്തിനാണെൻ കരള്‍ത്തിങ്കളേ...
പുഴയലകള്‍ പുണരുമ്പോള്‍-
നീയെന്നോര്‍ത്തു ഞാന്‍...
കിളിമൊഴിയില്‍ നീ മൊഴിയും-
സ്നേഹരഹസ്യങ്ങള്‍...
ഇന്നറിയാത്തൂവല്‍മിഴിയില്‍ മയ്യെഴുതീ...
മയ്യെഴുതീ...

ഈ കൈവള കൊഞ്ചി കേട്ടില്ലേ...
എന്‍ നെഞ്ചിലെ മന്ത്രം കേട്ടില്ലേ...
കൈവിരല്‍ മെല്ലെ തഴുകുമ്പോള്‍...
എന്‍ കാതരമുരളിക തേങ്ങുമ്പോള്‍...
ഇന്നാദ്യസമാഗമരാഗം വീണ്ടും-
കനവില്‍ കേട്ടില്ലേ...
ഓ... കനവില്‍ കേട്ടില്ലേ...

തുറക്കാത്ത പൊന്‍വാതില്‍,
തുറന്നു ഞാന്‍ തന്നിട്ടും...
പിണക്കമെന്നോടെന്തിനാണ്?
നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം?
എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം?

ചിരിച്ചെപ്പു കണ്ടില്ലേ...
മുടിപ്പൂക്കൾ തൊട്ടില്ലേ...
ഇനിയുമിതെന്തേ പിണക്കമാണോ?
ചിരിച്ചെപ്പു കണ്ടില്ലേ...
മുടിപ്പൂക്കൾ തൊട്ടില്ലേ...
ഇനിയുമിതെന്തേ പിണക്കമാണോ?

പൂമഴയിൽ ഞാൻ പുതുമണമായ്-
നിന്നിലലിഞ്ഞില്ലേ...
ആശകളിന്നായിരമായ്-
ആടിയുലഞ്ഞില്ലേ...
എൻ കന്യാവനിയിൽ ചന്ദ്രനുദിച്ചില്ലേ...
ഓ... ഓ...

കാണാ കനവിൽ പൂവിളികൾ,
പൂപ്പുലരിക്കതിരിൽ പൊന്നൊളികൾ...
എന്റെ മനസ്സിൽ മായികമാം-
പൂപ്പുഞ്ചിരിമലരിൽ തേൻതുടികൾ...
ഈ മാറിൽ ചേർന്ന്മയങ്ങാൻ-
കൊതിയോടരികിൽ നിൽപ്പൂ ഞാൻ...
ഓ... ഓ... അരികിൽ നിൽപ്പൂ ഞാൻ...

തുറക്കാത്ത പൊന്‍വാതില്‍,
തുറന്നു ഞാന്‍ തന്നിട്ടും...
പിണക്കമെന്നോടെന്തിനാണ്?
നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം?
എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം?

തുറക്കാത്ത പൊന്‍വാതില്‍,
തുറന്നു ഞാന്‍ തന്നിട്ടും...
പിണക്കമെന്നോടെന്തിനാണ്?
നിന്റെ പരിഭവം മാറുവാനിന്നെന്തു വേണം?
എന്നോടിണങ്ങുവാനിനിയുമിന്നെന്തു വേണം?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts