ശാന്തയാം ശ്യാമയാം (ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ (ഒരു വാക്ക്‌ ഒരേയൊരു വാക്ക്‌) )
This page was generated on May 3, 2024, 3:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:36.

ശാന്തയാം ശ്യാമയാം യാമിനീ യാമിനീ
നീയെന്‍ സാന്ത്വനമധുരമാം സംഗീതം സംഗീതം
നിന്റെ താന്തതരള സ്വരജപമണികള്‍
തഴുകിയിരിക്കാം ഞാന്‍, തഴുകിയിരിക്കാം ഞാന്‍
(ശാന്തയാം)

എരിഞ്ഞടങ്ങിയൊരെന്‍ സൂര്യനില്‍ നിന്നും
അടര്‍ന്ന കിരണം ഞാന്‍ (എരിഞ്ഞ്)
എന്റെ സൂര്യനിലേക്കു മടങ്ങാന്‍
ഉഴറും കിരണം ഞാന്‍...

ചരമസാഗരസീമയില്‍ നിന്നും
ഉദയാദ്രിയിലേക്കെത്ര ദൂരം
പറയൂ... പറയൂ... പറയൂ...
(ശാന്തയാം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts