കാ കാക്കേ (ഗ്രീറ്റിങ്ങ്സ്‌ )
This page was generated on April 19, 2024, 2:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍വിധു പ്രതാപ് ,പ്രിയ ഘോഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Jayasoorya ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:33.



 


കാ കാക്കേ കൂടെ കൂട്ടു വാ
രാക്കൂട്ടിൽ പാടാൻ പാട്ടു താ (2)
കൊത്തിക്കൊത്തി കൂത്താടി കൂടെയിരിക്കാൻ വാ
കൊച്ചിളമാവിൽ ചേക്കേറി കൂനിയിരിക്കാൻ വാ
കുറുമ്പൊത്ത കുറുവാലുമായ് ഓ..
(കാ കാക്കേ..)

രുക്കുമണിക്കുയിലമ്മേ നിന്നുടെ
മുത്തു പതിച്ച പതക്കമെനിക്കല്ലേ
ഈ മോതിരവും കുനു കൈവളയും
നിറവാർമുടിയും ഇനിയെന്റേതല്ലേ
ചക്കരവാക്കു പറഞ്ഞും കിക്കിളി
മൊട്ടുകൾ തൊട്ടു വിളിച്ചതുമാരാണ്
എന്റെ മനസ്സിലൊളിച്ചു കളിയ്ക്കണൊ-
രുണ്ണിയെ വെണ്ണയുമായ് വരൂമല്ലി
നിലാവിനെ മുല്ലകൾ മൂടിയതാ‍രാണ്
(കാ കാക്കേ..)


ചക്കിനു വെച്ചൊരു കാര്യം ഇന്നൊരു
കൊക്കിനു കൊള്ളുകയില്ലെടാ പുന്നാരേ
ഈ കുമ്പിളിലെ കുളിരമ്പിളിയെ
മഴനൂൽവിരലാൽ കവിൾ തൊട്ടേക്കല്ലേ
പത്തരമാറ്റൊളി മുത്തേ നിന്നുടെ കൊക്കുരുമ്മിച്ചു
കളിയ്ക്കണ കാറ്റോ ഞാൻ
നിന്നെ നിനച്ചു നിനച്ചു നിലാക്കിളി
ഇന്നലെ രാത്രിയിൽ നിന്നുടെ ജാലക
വാതിലിൽ മുട്ടിവിളിച്ചൊരു പാട്ടേത്
( കാകാക്കേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts