സന്ധ്യേ (ശംഭു )
This page was generated on March 5, 2021, 4:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:21.

സന്ധ്യേ എന്നോടിനിയും മൗനമോ
എന്തേ എന്നോടിന്നും കോപമോ
നിന്മിഴിയില്‍ സുഖമഴയോ പരിഭവമോ
സന്ധ്യേ എന്നോടിനിയും മൗനമോ

ആദ്യമായി കണ്ടനാള്‍
ആര്‍ദ്രമായി ആദ്യ നാള്‍
ആകാശഗംഗാതീരങ്ങളില്‍
അര്‍ഷാടയാമം തളിരാര്‍ന്ന നാള്‍
ആരോരുമറിയാതെയേകാന്തമായി
അദ്യാനുരാഗം മലരാര്‍ന്ന നാള്‍
ആ കണ്ണിലെ രാക്കായലില്‍
വാര്‍ത്തിങ്കളായി നീരാടി ഞാന്‍
മതിവന്നില്ലിനിയും കൊതി തീര്‍ന്നില്ലിനിയും
(സന്ധ്യേ)

ആയിരം രാവുകള്‍ ആ മുഖം തേടി ഞാന്‍
അകമേ നിലാവിന്‍ പൊന്‍പീലികള്‍ ദൂരെ
അലിയുന്ന മഞ്ഞിന്‍ അലമാലകള്‍
(അകമേ)
അരുതെന്നു ചൊല്ലുന്നോരാലിംഗനം
ഉള്ളില്‍ അഴകേഴുമലിയുന്നോരോസ്വാദനം
അഴകേ നിന്നഴകില്‍ അനുരാഗം സ്വരമായി (2)
(സന്ധ്യേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts