കല്ലായിപ്പുഴ കടവിൽ (വാണ്ടഡ്‌ )
This page was generated on April 27, 2024, 1:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംദീപന്‍ ചാറ്റര്‍ജി ,സഞ്ജീവ്‌ ലാല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,അപർണ ജയൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2013 03:30:56.

കല്ലായിപ്പുഴക്കടവിലിന്നലെ ചുമ്മാതെന്നോടു നീ പിണങ്ങവെ
കല്ലായ് തീര്‍ന്ന നിന്‍ മനസ്സു കണ്ടേ ഞാന്‍- ഹോയ്
എല്ലാരും സൊറ പറഞ്ഞുവന്നിട്ടും മുല്ലപ്പുഞ്ചിരി കടം കൊടുത്തിട്ടും
എന്നോടിത്ര പിണക്കമാണോടോ
ഒന്നുമൊന്നും മിണ്ടാപ്പെണ്ണേ ആദ്യം കണ്ടപ്പോള്‍ കൊതിച്ചു
കാണെക്കാണെ കളിയാട്ടക്കണ്ണാല്‍ അന്നേ നീയെന്നെ വലച്ചു
എന്റെ നെഞ്ചൊരു മീനായ് പിടച്ചു
കുളിരോളത്തില്‍ മെല്ലേ തുടിച്ചു
നിന്നെ മോഹിച്ചു ഞാനേറെ നടന്നു
നീ സ്‌നേഹത്തൂവാതിലുമടച്ചു
കല്ലായിപ്പുഴക്കടവിലിന്നലെ ചുമ്മാതെന്നോടു നീ പിണങ്ങവെ
കല്ലായ് തീര്‍ന്ന നിന്‍ മനസ്സു കണ്ടേ ഞാന്‍- ഹോയ്

ചേലോലും പൂമാനം ചെഞ്ചായം പൂശുമ്പോള്‍
മിന്നല്‍ക്കൊടിപോലെന്നുടെ നെഞ്ചില്‍ കുടിയേറിടുമോ നീ
ചെറു കന്നല്‍ച്ചിരിയോടെന്നുടെ മുന്നില്‍ പദമാടിടുമോ
താമരക്കിളി താരിളംകിളി തേന്‍ തിരയണ തൂമലര്‍ക്കിളി
താലിമാലയും കോര്‍ത്തുതന്നേ പോ
നെല്ലിമരത്തിന്‍ കാണാക്കൊമ്പില്‍
കാര്‍ത്തിക രാവില്‍ നീയിന്നെന്റെ
കൂട്ടിനുവായോ കന്നിനിലവേ

നെല്ലിമരത്തിന്‍ കാണാക്കൊമ്പില്‍
കാര്‍ത്തിക രാവില്‍ നീയിന്നെന്റെ
കൂട്ടിനുവായോ കന്നിനിലവേ

കല്ലായിപ്പുഴക്കടവിലിന്നലെ ചുമ്മാതെന്നോടു നീ പിണങ്ങവെ
കല്ലായ് തീര്‍ന്ന നിന്‍ മനസ്സു കണ്ടേ ഞാന്‍- ഹോയ്

മേഘങ്ങള്‍ ചേക്കേറാന്‍ അങ്ങെങ്ങോ പോകുമ്പോള്‍
വര്‍ണക്കണിയായെന്നുടെ നെഞ്ചില്‍ തുടിയാടിടുമോ നീ
ചെറു സ്വര്‍ണച്ചിറകേറുന്നൊരു നെഞ്ചില്‍ ശ്രുതി ചേര്‍ത്തിടുമോ
കാറ്റുവന്നെന്റെ പൂമരത്തിലുമാശപൂക്കണകീമരത്തിലുമൂയലാടാന്‍ പാട്ടുതന്നേ പോ
തെന്നിത്തുടിക്കും മിന്നാമിന്നി പോലെന്റെ മാറില്‍
വായോ നീയെന്‍ താരകമുത്തേ കുഞ്ഞുകനവേ

തെന്നിത്തുടിക്കും മിന്നാമിന്നി പോലെന്റെ മാറില്‍
വായോ നീയെന്‍ താരകമുത്തേ കുഞ്ഞുകനവേ

കല്ലായിപ്പുഴക്കടവിലിന്നലെ ചുമ്മാതെന്നോടു നീ പിണങ്ങവെ
കല്ലായ് തീര്‍ന്ന നിന്‍ മനസ്സു കണ്ടേ ഞാന്‍- ഹോയ്
എല്ലാരും സൊറ പറഞ്ഞുവന്നിട്ടും മുല്ലപ്പുഞ്ചിരി കടം കൊടുത്തിട്ടും
എന്നോടിത്ര പിണക്കമാണോടോ
ഒന്നുമൊന്നും മിണ്ടാപ്പെണ്ണേ ആദ്യം കണ്ടപ്പോള്‍ കൊതിച്ചു
കാണെക്കാണെ കളിയാട്ടക്കണ്ണാല്‍ അന്നേ നീയെന്നെ വലച്ചു
എന്റെ നെഞ്ചൊരു മീനായ് പിടച്ചു
കുളിരോളത്തില്‍ മെല്ലേ തുടിച്ചു
നിന്നെ മോഹിച്ചു ഞാനേറെ നടന്നു
നീ സ്‌നേഹത്തൂവാതിലുമടച്ചു
കല്ലായിപ്പുഴക്കടവിലിന്നലെ ചുമ്മാതെന്നോടു നീ പിണങ്ങവെ
കല്ലായ് തീര്‍ന്ന നിന്‍ മനസ്സു കണ്ടേ ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts