പൂവമ്പന്റെ കളിപ്പന്തോ (ദീപങ്ങള്‍ സാക്ഷി )
This page was generated on March 28, 2024, 9:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഔസേപ്പച്ചൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,രേഖ ഉണ്ണികൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:03.

പൂവമ്പന്റെ കളിപ്പന്തോ?
ഗന്ധര്‍വ്വന്റെ മണിച്ചെണ്ടോ? (പൂവമ്പന്റെ..)
രാഗലഹരിയില്‍ ഇന്നെന്‍ ഹൃദയം
മലരോ മധുവോ മറ്റെന്തോ? (പൂവമ്പന്റെ..)

ഇരുമിഴി നിറയും നിന്‍ രൂപം
ഇനി എന്നണയും മണിമാറില്‍
നിനവില്‍ വഴിയും നിന്‍ മധുരം
ഇനി എന്നൊഴുകും നിന്‍ ചൊടിയില്‍
പതിവിലുമധികം കുങ്കുമമെന്തേ?
പറയൂ സന്ധ്യേ നിന്‍ കവിളില്‍ (പൂവമ്പന്റെ..)

സിന്ദൂരമേന്തിയ സായന്തനം
ചിന്തയിലെഴുതീ രതി ലേഖനം
മൃദുല വികാര തരംഗിണിയില്‍
മൃതസഞ്ജീവനി വാര്‍ന്നൊഴുകീ
പതിവിലുമധികം മധുരിമ എന്തേ ?
പറയൂ കാറ്റേ നിന്‍ മൊഴിയി..ല്‍ (പൂവമ്പന്റെ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts