വിശദവിവരങ്ങള്‍ | |
വര്‍ഷം | 1988 |
സംഗീതം | കണ്ണൂര്‍ രാജന് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | മോഹന്‍ ലാല്‍ ,സുജാത മോഹൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,രഞ്ജിനി ,സൂര്യ ,നെടുമുടി വേണു ,ശ്രീനിവാസൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:55.
ആ....ആ.....ആ.... കാടുമീനാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനേ തായത്തു കെട്ടിക്കാം നിനക്കു താംബൂലം നല്കീടാം താലിയണിഞ്ഞവളേ തമ്പുരാനെ വേളികഴിച്ചവളേ താലിപിഴച്ചുപോയാല് നമ്മുടെ നാടുമുടിഞ്ഞുപോകും കാടുവിട്ടുവിളതിന്നാന് കാട്ടുമൃഗമിറങ്ങാതെ കാത്തുകൊള്ളാമെന്നുമെന്നും കാവല്നിന്നീടാം ഹേയ് ആടിമാസക്കാറുവന്നു മാരികോരിച്ചൊരിയുമ്പോള് ഏറുമാടം പോലെയെന്നും കാവല്നിന്നീടാം ഹേയ്യ് വേളിയെ വിളക്കുപോലെ നാലകത്തു കൊണ്ടുവെച്ചു നാടുംവീടും നല്ലപോലെ ഞാന്‍ ഭരിച്ചീടാം ഹേയ് ആറുപോലും വരളുന്ന മേടമാസക്കൊടുംചൂടില് ദാഹനീരും കൊണ്ടൂവരും മേഘമാകും ഞാന്‍ കാട്ടുതീയില്‍ കരിഞ്ഞിട്ടും കരിയാത്ത വനത്തിലെ ഒരുചോലമരമാകും തണലാകും ഞാന്‍ കാടുമീനാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനേ തായത്തു കെട്ടിക്കാം നിനക്കു താംബൂലം നല്കീടാം ആറും കരയും പോലെനിങ്ങള്‍ ഒന്നിച്ചിരിക്കേണം വേളിപിരിഞ്ഞുപോയാല് തമ്പുരാനേ കാടും കരിഞ്ഞുപോകും |