പൂവിനും പൂങ്കുരുന്നാം (വിറ്റ്നസ് )
This page was generated on April 13, 2024, 7:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംവസന്ത
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:52.


പൂവിനും പൂങ്കുരുന്നാം
കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍
പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ

(പൂവിനും...)

മുള മൂളും പാട്ടും കേട്ടിളവേനല്‍ കാഞ്ഞും-
കൊണ്ടിവളും കുളിരും പുണരുമ്പോള്‍
ഇമയോരത്തെങ്ങാനും ഇടനെഞ്ചത്തെങ്ങാനും
ഇണയോടണയാന്‍ കൊതിയുണ്ടോ
ഹൃദയം വനഹൃദയം ശിശിരം പകരുകയായ്
ചലനം മൃദുചലനം അറിയുന്നകതളിരില്‍
സുന്ദരം സുന്ദരം രണ്ടിളം ചുണ്ടുകള്‍
മധുരമുതിരും അസുലഭരസമറിയു-
മതിശയ രതിജതിലയം മെല്ലെ മെല്ലെ

(പൂവിനും...)

കറുകപ്പുല്‍നാമ്പിന്മേല്‍ ഇളകും തൂമഞ്ഞെന്നും
കിളികള്‍ക്കിവളും സഖിയല്ലോ
ഇളനീര്‍കൊണ്ടിരുവാലിട്ടെഴുതും തൂമിഴി രണ്ടും
ഇളകുന്നിളകുന്നനുനിമിഷം
സഖി നീ തിരയുവതെന്‍ മനമോ യൗവനമോ
പകരം പങ്കിടുവാന്‍ മദവും‍ മാദകവും
സംഗമം സംഗമം മന്മഥസംഗമം
മദനനടന മദകരസുഖം ഇരുമനസ്സുക-
ളറിയുന്ന നിമിഷം മെല്ലെ മെല്ലെ

(പൂവിനും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts