ഉണരുമീ ഗാനം (മൂന്നാം പക്കം )
This page was generated on April 27, 2024, 10:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഇളയരാജ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ജി വേണുഗോപാല്‍ ,കോറസ്‌
രാഗംകല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2013 08:34:19.

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹ ലാളനം
നീ നീന്തും സാഗരം

കിലുങ്ങുന്നിതറകള്‍ തോറും
കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന്‍
മലര്‍ പാദം പെയ്ത പുളകം
എന്നിലെ എന്നെ കാണ്മു ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവിന്‍ എരിവെയിലിലും പൂക്കള്‍

നിറമാല ചാര്‍ത്തി പ്രകൃതി
ചിരി കോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോണ ഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍പ്പൂ
മറയായ്കയീ മധുരം
ഉറഞ്ഞു കൂടും നിമിഷം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts