ദും ദും ദും ദുന്ദുഭിനാദം നാദം നാദം (വൈശാലി )
This page was generated on October 21, 2020, 4:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംബോംബെ രവി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ദിനേശ് ,ലതിക ,കോറസ്‌
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍ബാബു ആന്‍റണി ,ഗീത ,നെടുമുടി വേണു ,സുപർണ്ണ ,സഞ്ജയ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:50.

ദും ദും ദും ദുന്ദുഭിനാദം നാദം നാദം(2)
ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം(2)

ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ
വന്നാലും ഇതിലെ ഇതിലെ ഇതിലെ (വന്നാലും)
(ദേവ)

ആ..

ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി
അമൃതം പെയ്തവളെ തഴുകിയുണർത്തൂ
അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചർത്തൂ
മാലേയക്കുളിരണിയിക്കൂ മാറിടമാകെ
ആലൊലം പൂവും പൊന്നും പുടവയും അണിയിക്കൂ
(ദും ദും ദും)

ആ..

ആവനാഴിയിൽ മന്മഥന്നു മലർശരം നീട്ടി
ആയിരം തേന്മാവുകൾ പൂത്തിരി തെറുക്കുന്നു
വെൺപിറാവുകൾ മദനമന്ത്രം ഉരുക്കഴിക്കുന്നു
മൺകുടങ്ങളിൽ മധുരസോമരസം തുളുമ്പുന്നു
കാലമായ്‌ തേന്മാരി പെയ്യും കാലമായ്‌ (ദേവ)

ആ..

അംഗരാഗങ്ങളും താലത്തിലേന്തി
സുമംഗലിമാരാടും അങ്കണത്തിൽ
മാതളത്തൈകളും പൂമണിത്തെന്നലും
മാണിക്യച്ചെപ്പും കൊണ്ടമ്മാനം
ആക്കയ്യിൽ ഈക്കയ്യിൽ അമ്മാനം
ആയിരം ചെപ്പുംകൊണ്ടമ്മാനം
അമ്മാനം അമ്മാനം അമ്മാനം
(ദേവ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts