ഏകാന്തതേ നീയും (അനുരാഗി )
This page was generated on April 19, 2024, 2:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഗംഗൈ അമരന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2023 12:47:36.


ഏകാന്തതേ നീയും അനുരാഗിയാണോ
ദാവാഗ്നിയാണോ ചൊരിയും തുഷാരം
വിചിത്രം മോഹമേ
വിശാലം നിന്‍ വീഥി

പൂങ്കാറ്റേ കവിതയിതു കേൾക്കാമോ
പോയ് നീയാ ചെവിയിലിതു മൂളാമോ
രാഗാര്‍ദ്രഗാനങ്ങള്‍ പെയ്യാന്‍ വരാമോ
സ്വര്‍ഗ്ഗീയസ്വപ്‌നങ്ങള്‍ നെയ്യാന്‍ വരാമോ
ഇന്നെന്റെ മൌനം മൊഴിമലരായ് വാചാലം
(ഏകാന്തതേ)

കാന്താരം അഴകിന്‍ ഒരു കേദാരം
വാഴ്വ് എന്നും ഇവിടെ ഒരു കല്‍ഹാരം
ഋതുഭേദമില്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം
ഇന്നെന്റെ ഗാനം ലയനദിയിൽ നീരാടി
(ഏകാന്തതേ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts