താലോലം (കുടുംബപുരാണം )
This page was generated on March 28, 2024, 9:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് അംബിക ,തിലകൻ ,കെ പി എ സി ലളിത ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ബാലചന്ദ്ര മേനോന്‍ ,ബൈജു സന്തോഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:45.

താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ
ഞാനേ തേടും ഈണം പോലും
കണ്ണീരോടെ ആരിരാരോ..
പൂങ്കുരുന്നേ ഓ കണ്മണിയേ
ആനന്ദം നീ മാത്രം ( താലോലം)

കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
മുത്തശ്ശിയുണ്ടേ നിന് കൂടെ
ഉണ്ണിക്കണ്ണാ നിന്നെ കാണാൻ
ഏതോതോ ജന്മങ്ങളില് നേടീ പുണ്യം ഞാൻ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ( താലോലം)

ആന കളിക്കാനും ആടിക്കാനും
മുത്തശ്ശനില്ലേ നിന് ചാരെ
ഉണ്ണിക്കൈയ്യില് വെണ്ണ നൽകാൻ
അന്നാരം കൊഞ്ചലിനായ്
നിന്നെ തേടിയില്ലേ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ( താലോലം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts