വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | ചങ്ങമ്പുഴ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:42.
പ്രാണനായക താവക പ്രേമ പ്രാർത്ഥിനിയായിരിപ്പു ഞാൻ ഉൾപുളകമാർന്നത്യുദാരമീ പുഷ്പ തൽപമൊരുക്കി ഞാൻ (പ്രാണ) കണ്ടിട്ടില്ല ഞാൻ ഈവിധം മലർ- ച്ചെണ്ടു പോലൊരു മാനസം എന്തൊരൽഭുത പ്രേമ സൗഭഗം എന്തൊരാദർശ സൗരഭം (പ്രാണ) മുഗ്ധരാഗമെൻ ജീവനേകിയ മുത്തു മാലയുമായിതാ എത്ര മാത്രം കൊതിപ്പൂ ഞാനതിൽ ഒട്ടിയൊട്ടിപ്പിടിക്കുവാൻ (പ്രാണ) |