താലോലം (കുടുംബപുരാണം )
This page was generated on April 23, 2024, 9:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:46.

താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ
ഞാനേ തേടും ഈണം പോലും
കണ്ണീരോടെ രാരീരാരോ..
പൂങ്കുരുന്നേ ഓ കണ്മണിയേ
ആനന്ദം നീ മാത്രം
(താലോലം)

കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
മുത്തശ്ശിയുണ്ടേ നിൻ കൂടെ
ഉണ്ണിക്കണ്ണാ നിന്നെ കാണാൻ
ഏതോതോ ജന്മങ്ങളിൽ നേടീ പുണ്യം ഞാൻ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ
(താലോലം)

ആന കളിക്കാനും ആടിക്കാനും
മുത്തശ്ശനില്ലേ നിൻ ചാരേ
ഉണ്ണിക്കൈയ്യിൽ വെണ്ണ നൽകാൻ
അന്നാരം കൊഞ്ചലിനായ്
നിന്നെ തേടിയില്ലേ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ
(താലോലം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts