ആത്മാവില്‍ മുട്ടിവിളിച്ചതു (ആരണ്യകം )
This page was generated on July 27, 2024, 4:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംരഘുനാഥ്‌ സേഠ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2017 03:55:51.




ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ?
കുളിര്‍ പകര്‍ന്നു പോകുവതാരോ?
തെന്നലോ തേന്‍ തുമ്പിയോ ?
പൊന്നരയാലില്‍ മറഞ്ഞിരുന്നു നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ.....
കന്നിപ്പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ?
കുളിര്‍ പകര്‍ന്നു പോകുവതാരോ?

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കുതെളിക്കും കൈയ്യാല്‍
കുഞ്ഞുപൂവിന്‍ അഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ....
(കന്നി പൂങ്കവിളില്‍...)

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
പൂവു ചാര്‍ത്തിയ പോലെ...
(കന്നി പൂങ്കവിളില്‍...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts