കണ്ണാം തുമ്പീ (ശോകം) (കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ )
This page was generated on May 1, 2024, 7:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2015 06:46:12.
കണ്ണാം തുമ്പി പോരാമോ
എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെനുള്ളില്‍ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം

വെള്ളാങ്കല്ലിന്‍ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ...
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീര്‍ക്കാം
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ...

ഏലേലം കാറ്റാലോലം കൈവീശുമ്പോൾ
പമ്മി പമ്മി പൊങ്ങി തങ്ങാറില്ലേ നീ
എന്തേ മിണ്ടാത്തൂ വാവേ വാവാച്ചീ
നിന്നടുത്തെത്തുമ്പോൾ എന്നകത്തെത്തുന്നു -
ണ്ടെങ്ങോ മറന്നിട്ട ബാല്യകാലം
പിച്ച നടന്നൊരാ കൊച്ചുന്നാൾ പിന്നെയും
പിച്ച കൊടുക്കാറുമില്ല ദൈവം
ഇന്നുമെന്നോർമ്മയിൽ നീ കൊച്ചു കണ്ണുനീർത്തുള്ളിയല്ലേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts