കല്ല്യാണം കല്ല്യാണം (ഒരു കൊച്ചു കഥ ആരും പറയാത്ത കഥ )
This page was generated on April 28, 2024, 1:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,വാണി ജയറാം ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അശോകന്‍
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:16:43.

കല്യാണം കല്യാണം...
പണ്ടേ പാടും പുരാണം...(2)
താലീം മാലേം കൈമാറും
നേരം കാലം മുഹൂർത്തം
കൈയും കാലും വിറയലുകൾ
അയ്യേ സാറേ കുറച്ചിലുകൾ...
(കല്യാണം കല്യാണം...)

മനസ്സും മനസ്സും ഒന്നുചേരാനെങ്കിൽ
ഈ വേഷംകെട്ടൽ എന്തിനാണെൻ സാറേ...ആ...
അതു ചടങ്ങല്ലയോ...ഇടങ്ങേറല്ലയോ....
അതിനല്ലയോ ഈ മുന്നോടികൾ...
ഇടങ്ങേറെങ്കിൽ എന്തിനാണെൻ സാറേ
ഈ നാണംകെട്ട വേലയെല്ലാം വെറുതേ....
അതു ഹരമല്ലയോ...ഒരു രസമല്ലയോ...
അതു പങ്കിടാൻ ഈ പൊല്ലാപ്പുകൾ
(കല്യാണം കല്യാണം...)

വർഷാവർഷം പെണ്ണിനയ്യോ സാറേ
ഈ വേഷംകെട്ടൽ കൊണ്ടു ദോഷം ഏറേ...
അതു പണ്ടല്ലയോ...ഇതു കണ്ടില്ലയോ...
ഈ നൂറ്റാണ്ടിലോ ഈ കിന്നാരം...
പാട്ടുപാടി പാട്ടിലാക്കും പൊന്നേ
ഈ നോട്ടം കണ്ടാൽ ആരു കെട്ടും നിന്നെ..ആ..
അതു ചൊല്ലല്ലയോ...പഴഞ്ചൊല്ലല്ലയോ..
ഈ പഴഞ്ചൊല്ലിലും നീ പതിരല്ലയോ...
(കല്യാണം കല്യാണം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts