ആ വിരൽ നുള്ളിയാൽ (സ്വന്തം ശാരിക )
This page was generated on May 25, 2024, 10:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:32.

ആ വിരല്‍ നുള്ളിയാല്‍ പൊന്നിന്‍ കുടം
ഈ വിരല്‍ നുള്ളിയാല്‍ തങ്കക്കുടം
അച്ഛന്റെ മൂക്കും അമ്മതന്‍ കണ്ണും
അച്ചില്‍ വാര്‍ത്തൊരു തിങ്കള്‍മുഖം

പൂമൊട്ടാകുമ്പോള്‍ മടിയില്‍ വെയ്ക്കാം
പൂച്ചെടിയാവുമ്പോള്‍ എന്തുചെയ്യും?
ഒളിച്ചിട്ടും മറച്ചിട്ടും ഫലമില്ലാ -പച്ച
പ്പുളികടിച്ചിരുന്നതും ഞാന്‍ കണ്ടേ.. ഞാന്‍ കണ്ടേ

രാരീ രാരീ രാരീ രാരീരോ

തട്ടാനേ വരുത്തണം തീര്‍ക്കേണം
തരിവള മണിവള പൊന്നരഞ്ഞാണ്‍
പത്താം മാസത്തില്‍ പടച്ചോന്‍ തരുമൊരു
പൊട്ടിക്കരയുന്ന മുത്തുക്കുടം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts