നിരപരാധിനി (നിരപരാധി )
This page was generated on April 19, 2024, 5:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:24.
നിരപരാധിനീ... നിരപരാധിനീ... നിരപരാധിനീ..
ആ....

പെണ്ണിന്ന് ദേവിയെന്ന് നാമമേകിയോനേ
നിന്നോടായ് നൊമ്പരത്തില്‍ നിന്നുമൊരു ചോദ്യം
ദൈവത്തിന്‍ കോവിലെല്ലാം കല്ലറകളാണോ?
തേരോടെ വയ്ക്കും മരം തൂക്കുമരമാണോ?
[പെണ്ണിന്ന് ദേവിയെന്ന്]

ആ......
മദ്യം നല്‍കും നവബോധം മര്‍ദ്ദനത്താല്‍ അഭിഷേകം
മഹിളകള്‍തന്‍ ജാലം വീഥികളില്‍ വില്‍ക്കാന്‍
ജീവനുള്ള മാംസം
നിയമത്തിന്നുറക്കം ധര്‍മ്മത്തിന്‍ മയക്കം
ഉണര്‍ന്നു ഇവിടെ ക്രൂരത മാത്രം
[പെണ്ണിന്ന് ദേവിയെന്ന്]

ഏറുന്ന ദാരിദ്ര്യം കേഴുന്ന ചാരിത്ര്യം
വിശപ്പിന്റെ തീയില്‍ എരിയുന്നനേരം
അഴിയുന്ന മാനം
വിളയൊന്നു ലഭിക്കും വിധിയെന്ന് ചുമക്കും
ഇതുമൊരു കര്‍മ്മം ഇതു പെണ്ണിന്‍ ജന്മം
[പെണ്ണിന്ന് ദേവിയെന്ന്]
ആ......

അമ്മയെന്നോതുന്നു പെങ്ങളെന്നോതുന്നു
ഗതിയറ്റ പെണ്ണിന്‍ മടിക്കുത്തഴിക്കാന്‍
തുനിയും മൃഗത്തെ പടയ്ക്കുന്ന ദൈവം
എവിടെയാണാവോ?
അവന്‍ മണ്ണിലുണ്ടോ? അവന്‍ വിണ്ണിലുണ്ടോ?
[പെണ്ണിന്ന് ദേവിയെന്ന്]



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts