ശാരികേ എന്നോമല്‍ പൈങ്കിളി (പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍)
This page was generated on April 24, 2024, 4:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:22.


ശാരികേ എന്നോമല്‍പ്പൈങ്കിളീ
ഏകനായ് കാത്തിരിപ്പൂ നിന്നെഞാന്‍
മാനത്തെ തൂമുല്ല മൊട്ടിട്ടു പൂവിട്ടു
മേഘത്തിന്‍ തേരില്‍ മാലാഖവന്നു
ഇരുളിന്നിഴയില്‍ കനകമുതിരും നിമിഷം

നീയെന്‍ ഗാനം പെയ്യും തീരത്തിന്നു
രാഗമല്ലിപ്പൂക്കള്‍ ചൂടാന്‍ വാ
ചാമരം വീശുവാന്‍ തെന്നലെത്തി സഖി
നേരമായെന്‍ അരികിലണയുവാന്‍ അമൃതുപകരുവാന്‍
നേരമായീ ചിറകിനടിയിലെ ചൂടിലലിയുവാന്‍
കണ്ണടച്ചാല്‍ കാണാം നിന്‍ കണ്ണിലിത്തിരിനാണം
കൂട്ടിരുന്നാല്‍ കാണാം എന്‍ പ്രണയമധുരദാഹം


നീയെന്‍ വാസന്തത്തിന്‍ സ്വപ്നം കൊണ്ടീ
മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ക്കാന്‍ കൂടെവാ... വാ
നിന്റെ കാലൊച്ചകള്‍ കാതോര്‍ത്തുനില്‍ക്കുന്നു ഞാന്‍
നേരമായെന്‍ ഹൃദയവനിയിലെ മലരായ് വിരിയുവാന്‍
നേരമായെന്‍ വിരഹകഥയിലെ കദനമകലുവാന്‍
ലല്ലലലം പാട്ടിന്നൊരു താളമേളം തന്നാല്‍
കണ്മണിഞാന്‍ നല്‍കാം തിരുനെറ്റിയില്‍ സിന്ദൂരക്കൂട്ട്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts