നക്ഷത്രരാജ്യത്തെ (ടിപി ബാലഗോപാലന്‍ എം എ )
This page was generated on May 20, 2024, 9:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:14.
 
നക്ഷത്രരാജ്യത്തെ രാജാവോ
നഷ്ടങ്ങളില്ലാത്ത നേതാവോ
സ്വര്‍ഗ്ഗത്തെ സിംഹാസനത്തില്‍ നിന്നും
ഭൂമീലേയ്ക്കെത്തിയ ദേവേന്ദ്രനോ (2)
(നക്ഷത്രരാജ്യത്തെ)

ആജ്ഞകള്‍ കേള്‍ക്കുവാനായിരം പേര്‍
ആശംസ നേരുവാനായിരം പേര്‍‌
(ആജ്ഞകള്‍ )
ആത്മാവില്‍ ആവേശമായിപ്പടരുവാന്‍
ആരോമലാളെന്നും ചാരത്തു് (2)

(നക്ഷത്രരാജ്യത്തെ)
(കോ) ലാലാല...

ആയിരം ജന്മങ്ങള്‍ ഉണ്ടെങ്കിലും
അല്ലലില്ലെങ്കില്‍ പിന്നെന്തു ദോഷം
(ആയിരം)
ആശിച്ചതൊക്കെയും കയ്യില്‍ വരുമ്പോഴും
ആശകളെന്നെന്നും മുന്നോട്ടു് (2)

(നക്ഷത്രരാജ്യത്തെ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts