താരുണ്യം കിനാവ്‌ നെയ്യുന്നു (ഐസ്‌ ക്രീം )
This page was generated on April 28, 2024, 9:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ എസ് ചിത്ര ,എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലിസി ,Karamana Janardanan Nair
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:03.

താരുണ്യം കിനാവു നെയ്യുന്നു
ആത്മാവില്‍ നിലാവു പെയ്യുന്നു
നാണം വിരിഞ്ഞു ദേഹം പൊതിഞ്ഞു
കന്നിപ്പൂമണം ഇതു നുകര്‍ന്നോളൂ

ആവേശം ഒരാവേശം ഉണരുകയോ
മോഹങ്ങള്‍ വിടരുകയോ ഒന്നായ്
നീലച്ചിറകുകള്‍ അണിയണിയുയരണം ഒരു ലഹരിയില്‍
ആലാപനമായ് പിന്നെപ്പിന്നെയോ

ആനന്ദം പരമാനന്ദം അറിയുകയോ
ദാഹങ്ങള്‍ വളരുകയോ ഉള്ളില്‍
രാഗത്തിരകളില്‍ ഒഴുകണമിഴുകണം
ഒരു കണികയോ ഇളകണം ഉയരണം
ഇനി ആലാപമായ് തമ്മില്‍ത്തമ്മിലായ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts