പ്രേമമെന്നാലെന്ത്‌ (ഐസ്‌ ക്രീം )
This page was generated on April 28, 2024, 12:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കൊച്ചിന്‍ ഇബ്രാഹിം ,ശരത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിലകൻ ,ഭരത് ഗോപി ,ലിസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:03.

ആ.....
പ്രേമമെന്നാലെന്ത് അതിന്‍ ദാഹമെന്നാലെന്ത്
ആരോമലാളേ ചൊല്ലാമോ
ഒരു തൂവലാലുള്ളം തലോടുമ്പോള്‍

നിലാവൊന്നില്‍ നീരാടും പൂവാണോ?
കിനാവിന്റെ പൂവേന്തും തേനാണോ?
ആ.. മുകില്‍പ്പക്ഷി പേറും അഴകാണോ മഴവില്ലാണോ?
ഇണങ്ങുന്ന മൈനേ... ആ....
ഇണങ്ങുന്ന മൈനേ അണയേണം ഒരേ കൂട്ടില്‍ നാം
മനസ്സിന്റെ മന്ത്രം കൊണ്ടു ജീവന്‍ തമ്മിലൊന്നാകെ

വികാരങ്ങള്‍ ചൂടുന്നമുത്താണോ?
വിലാസങ്ങള്‍ പേറുന്ന മുത്താണോ?
ശിശിരങ്ങള്‍ പേറും കുളിരാണോ പനിനീരാണോ?
ഇളം പേടമാനേ ആ‍.....
ഇളം പേടമാനേ കഴിയേണം ഒരേ മേട്ടില്‍ നാം
മനസ്സിന്റെ വര്‍ണ്ണം കൊണ്ടു മോഹം തമ്മിലൊന്നാകെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts