ചെല്ലച്ചെറു വീടു തരാം (ന്യായവിധി )
This page was generated on April 24, 2024, 10:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കെ എസ് ചിത്ര
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍മമ്മൂട്ടി ,ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:00.

�ചെല്ലച്ചെറു വീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം
പൊന്നോണപൂത്തുമ്പീ നീവായോ
ഞാനൊരുകഥപറയാം കാതിലൊരു കഥപറയാം
പൊന്നോണപൂത്തുമ്പീ നീവായോ
ലാലാലലാലാലാ ലാലാലാ....

ആ....ആ...
ഇന്നലെ രാവാകേ ചാരത്തു ചേര്‍ന്നിരുന്ന്‍
എന്തെന്തു കാര്യങ്ങള്‍ എന്നോടു ചൊല്ലിയവന്‍
മണിമാറില്‍ നഖമുനയാല്‍ അവനോരായിരം കഥയെഴുതി
ലാലാല..ലാലാലലാ...........

ആ...ആ‍....
കണ്ണൊന്നടക്കാതെ നേരം പുലര്‍ന്നിട്ടും
കള്ളക്കണ്ണാലെന്നെ മാറത്തു കെട്ടിയിട്ടു
മലരമ്പിന്‍ പുതുമഴയില്‍ തോഴീ ഞാനെന്നെ മറന്നുപോയി
ലാലാല ലാലാലലാ.....






 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts