വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ഹംസധ്വനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:59.
hey kurumbe.. then kuzhambe ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ ചാഞ്ചക്കംവാ മെല്ലെ ചാഞ്ചാടിവാ തൂമുത്തംതാ ചുണ്ടില്‍ പാലുമ്മതാ തഞ്ചത്തില്‍ കൊഞ്ചും നീ പഞ്ചാരപ്പിഞ്ചല്ലെ? (ഹേയ്...) കഥയും ചൊല്ലാം കള്ളക്കടവുംകൊള്ളാം കുളിരുംനുള്ളാം കുന്നിക്കുരുവും കിള്ളാം ചിരിയുടെമുത്തല്ലേ മൊഴിയുടെസത്തല്ലേ? ഇന്നിണങ്ങിയൊന്നൊരുങ്ങി നീകുണുങ്ങി വാകുണുങ്ങി (ഹേയ്..) ചിമിഴിന്നുള്ളില് ചിത്രച്ചിറകും വീശി കടലുംകുന്നും താണ്ടും കുതിരപ്പക്ഷി ഒരുമുറവന്നേ പോ കനവുകള്‍ തന്നേ പോ കൂട്ടുകാരനാം മണിക്കുരുന്നിനും വിരുന്നുമായി (ഹെയ്...) |