കടലിളകി കരയോടു ചൊല്ലി (പ്രണാമം)
This page was generated on March 29, 2024, 7:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഔസേപ്പച്ചൻ
ഗാനരചനഭരതന്‍
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,എം ജി ശ്രീകുമാർ ,എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,സുഹാസിനി ,അശോകന്‍ ,വിനീത്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:57.

കടലിളകി കരയൊടു ചൊല്ലി പുണരാനൊരു മോഹം
കര പാടി - കരകവിയുന്നു തീരാത്തൊരു ദാഹം
(കടല്‍...)

കടല്‍ക്കാറ്റൊരു ദൂതായ് വീണ്ടും കരയോടതു മൂളിപ്പാടി
പുഷ്‌പിണിയാം ഭൂമിപ്പെണ്ണേ മേലാളിന്‍ ആശകളല്ലേ
കടലല്ലേ.. കാമുകനല്ലേ...ചേരേണ്ടവരല്ലേ...
ഇണ ചേരേണ്ടവരല്ലേ...ഇണ ചേരേണ്ടവരല്ലേ...

പിണിയാളാം പൂതക്കാറ്റേ പൂതിയ്‌ക്കും മാന്യത വേണ്ടേ
നെറികെട്ടോരു വ്യാമോഹത്തിന് പ്രണയത്തിന്‍ ചേരുവയെന്ത്യേ

ആഴത്തില്‍ കെട്ടിത്താഴ്‌ത്താം അലകടലിന്‍ ആശകളെല്ലാം
ഇനിയൊന്നും മൊഴിയാനില്ല വിടചൊല്ലാം പിണിയാളേ

കടലലറി... തിര ചിതറി...നുര പതച്ച്... കാറ്റടിച്ച്...
കര വിറച്ച്... മല വിറച്ച്..കടപുഴങ്ങി മാമരങ്ങള്‍...

മഴമേഘം മാനത്ത് മാറത്തലയ്‌ക്കുമ്പോള്‍
താഴേക്കരയിലെ ജീവന്‍ പിടയുമ്പോള്‍
അലകടലാം മേലാളന്റെ നെറികെട്ടൊരു പ്രണയത്തിന്‍
കപടക്കഥപാടി തിരകള്‍ കര മൂടി, മാമല മൂടി
പ്രളയം... പ്രളയം.... പ്രളയം....

നിറസന്ധ്യ നിരകുറി ചാര്‍ത്തിയ പ്രണയത്തിന്നാമോദത്തില്‍
അരയാലിലത്തോണിയിലൂടെ യുഗപുരുഷന്‍ നീന്തിയണഞ്ഞു
മുളങ്കുഴലിന്‍ രാഗലയത്തില്‍ യാമങ്ങള്‍ മാറിമറിഞ്ഞു
പുതുപുലരിപ്പുളക‍മണിഞ്ഞു പുത്തന്‍ യുഗഭാവം കണ്ട്
പുതുതായൊരു ചേതന കണ്ട്...
(കടല്‍...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts