കുന്നിന്‍ പുറങ്ങളില്‍ (മനസ്സൊരു മഹാസമുദ്രം )
This page was generated on June 14, 2024, 6:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകാനം ഇ ജെ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,സീമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:47.


ഓ .... ഓഹോഹോ ..ഓ ...
കുന്നിന്‍ പുറങ്ങളില്‍ കുളിര് വിറ്റു നടക്കും
കന്നിമുകില്‍ ശലഭങ്ങളെ (കുന്നിന്‍ പുറങ്ങളില്‍ )
പൊന്നിന്‍ കിനാവ്‌ കാണും നെയ്യാമ്പല്‍ പൊയ്കയില്‍
പെയ്യാത്ത മേഘങ്ങളുണ്ടോ
പെയ്യാത്ത മേഘങ്ങളുണ്ടോ (കുന്നിന്‍ പുറങ്ങളില്‍ )

മുത്തണിക്കാടുകള്‍ ചിരിച്ചു ..ഹോയ്
മുത്തോലക്കുടകള്‍ പിടിച്ചു
മുത്തണിക്കാടുകള്‍ ചിരിച്ചു - പുത്തന്‍
മുത്തോലക്കുടകള്‍ പിടിച്ചു
തപ്പുകൊട്ടിപ്പാടും കാട്ടാറിന്‍ കൈകളില്‍
കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചു
കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചു ...ചിരിച്ചു ..ഉം...
(കുന്നിന്‍ പുറങ്ങളില്‍ )

വേഴാമ്പലുറക്കെ വിളിച്ചു ...ഹോയ്
വാര്‍മേഘം പൂമഴ പൊഴിച്ചു
വേഴാമ്പലുറക്കെ വിളിച്ചു - വാനില്‍
വാര്‍മേഘം പൂമഴ പൊഴിച്ചു
സ്വര്‍ണ്ണവീണ മീട്ടും വാനം പാടിയുടെ
വര്‍ണ്ണഗാനം വിണ്ണിലുണര്‍ന്നു
വര്‍ണ്ണഗാനം വിണ്ണിലുണര്‍ന്നു ...ഉണര്‍ന്നു ...ഉം
(കുന്നിന്‍ പുറങ്ങളില്‍ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts