താളം ശ്രുതിലയ താളം (കാര്യം നിസ്സാരം )
This page was generated on April 28, 2024, 5:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനകോന്നിയുര്‍ ഭാസ്‌
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2020 10:10:59.
താളം ശ്രുതിലയ താളം രാഗം അനുപമ രാഗം
സ്വപ്നം സുഖമൊരു സ്വപ്നം ഭാവം മധുരിത ഭാവം
താളം …......

താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി
ആ ...............................
ആ ...............................
നിസ നിസ ധസ ധപ ധപ ധപ ധനി ധനി സാ.....
താനേ രാഗം പാടിയ മോഹം താരും തളിരും ചൂടി
മിഴികള്‍ തേടും മൊഴികളിലേതോ
സ്വരമഞ്ജരി തന്‍ ഗീതമുണര്‍ന്നു
നിന്മണിനൂപുര സിഞ്ജിത രാഗം
കന്മദ പുഷ്പമരന്ദ പരാഗം
മകരന്ദമുണരുന്നു ദാഹം
മനമാകേ മധുമാസ ഭാവം
താളം ............//

ഞാനും നീയും നിറമാലകളും തനുവും മനവും ചേര്‍ന്നു
ആ ...............................
ആ .............................
നിസ നിസ ഗസ ഗപ ഗപ ധപ ധനി ധനി സാ.....
ഞാനും നീയും നിറമാലകളും തനുവും മനവും ചേര്‍ന്നു
മൗനം പാടും നിമിഷ ദലങ്ങള്‍
ചുംബനസുരഭീ നാദമുതിര്‍ത്തു
നിന്മണിനൂപുര സിഞ്ജിത രാഗം
കന്മദ പുഷ്പമരന്ത പരാഗം
മകരന്ദമുണരുന്നു ദാഹം
മനമാകേ മധുമാസ ഭാവം
താളം ............//


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts