പോക്കറിക്കാന്റെ ചുക്കുക്കാപ്പിക്ക്‌ [ആലുവാ ചന്തയില്‌] (ബെല്‍റ്റ്‌ മത്തായി )
This page was generated on March 28, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കൃഷ്ണചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൃഷ്ണചന്ദ്രന്‍ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:42.


ആലുവാ...
ആലുവാച്ചന്തയില്...
മണിമണിയായ് വിറ്റഴിയും
കടല... ചുടുകടല....
കാപ്പി കാപ്പി ചുക്കുകാപ്പി

പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ - ഈ
പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ - ഈ
കാ‍ദറ്കുട്ടീന്റെ കടലക്കായ്‌ക്ക്
ഗള്‍ഫില് പോലും പേരാണേ
ങാ പോക്കരിക്കാന്റെ - ഞമ്മന്റെ
പോക്കരിക്കാന്റെ ചുക്കുകാപ്പിക്ക്
നാട്ടിലെല്ലാം പേരാണേ - ഈ
കാ‍ദറ്കുട്ടീന്റെ കടലക്കായ്‌ക്ക്
ഗള്‍ഫില് പോലും പേരാണേ
ഹാ ഷേയ്‌ക്കുമാര്‍ക്കും
പെരുത്ത് പ്രിയമാണേ

ബെല്‍റ്റുമത്തായിക്ക് ഉശിരു കൊടുക്കും നെലക്കടല
കരടിയത്തയ്‌ക്ക് അരിശം പകരും അരിക്കടല
മാളികത്തട്ടിലെ കാളേജ്‌കാരിയും
മാലൈകള്‍ വില്‍ക്കണ ചന്തക്കാരിയും
ഒരുപോലെ വാങ്ങണ പൊരിക്കടല
എന്നും ഒരുപോലെ വാങ്ങണ പൊരിക്കടല
ഇതു കിഴവിയെ ബാലികയാക്കും
പടുകിഴവനെ കാമുകനാക്കും
കിഴവിയെ ബാലികയാക്കും
കിഴവനെ കാമുകനാക്കും

(പോക്കര്‍...)

കടല കടലേ ചുടുകടലേ നെലക്കടലേ
പുയ്യാപ്ലച്ചെക്കനു അമ്മായി നല്‍കും പൊതിക്കടല
ഏഴെണ്ണം കെട്ടിയ മമ്മൂഞ്ഞിക്കാടെ ആരോഗ്യക്കടല
ശൊ..ഒന്നു മെല്ലെ പറ പഹയാ ഹമുക്കേ
ഇല്ലാക്കരം വാങ്ങി പള്ള നെറക്കണ
വല്യമോലാളിയും ശിങ്കിടിമാരും
ചക്കാത്തില്‍ വാങ്ങണ മണിക്കടല
ഒന്നായ് ചക്കാത്തില്‍ വാങ്ങണ മണിക്കടല
ഇത് പെണ്ണിന് ഐശ്വര്യം കൂട്ടും
ഇത് ആണിനെ വീരനായ് മാറ്റും
പെണ്ണിന് ഐശ്വര്യം കൂട്ടും
ആണിനെ വീരനായ് മാറ്റും

(പോക്കര്‍...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts