വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രതീഷ് ,സീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:41.
ഒരു സ്നേഹവാരിധി പോലെ സുരഗാന മാധുരി പോലെ വരുമോമലേ....അനുരൂപകേ.... അകതാരിലമൃതം തൂകി... മഴവില്‍ച്ചിറകാല്‍ നീ അറിയാതെയെന്നെത്തഴുകീ.... അറിയാതെയെന്നെത്തഴുകീ... കവിതകള്‍ വിടരും കരിമിഴിയിണയില് അലിഞ്ഞു ചേരും നിമിഷം... കവിതകള്‍ വിടരും കരിമിഴിയിണയില് അലിഞ്ഞു ചേരും നിമിഷം... ഹൃദയ വീണതന് മൃദുലതന്ത്രിയില്‍ ശ്രുതിയിടുമായിരം ഗീതം..... (ഒരു സ്നേഹ....) കനവുകള്‍ കരുതും ഒരു മണിയറയില്‍ വിരുന്നു പോരും ദിവസം കനവുകള്‍ കരുതും ഒരു മണിയറയില്‍ വിരുന്നു പോരും ദിവസം സുകൃതവീഥിയില്‍ പുളകമാരി പോല്‍ പൂവിടുമാശകളാല്...ഞാന്‍ ഒരു സ്നേഹവാരിധി പോലെ സുരഗാന മാധുരി പോലെ വരുമോമലേ....അനുരൂപകേ.... അകതാരിലമൃതം തൂകി... മഴവില്‍ച്ചിറകാല്‍ നീ അറിയാതെയെന്നെത്തഴുകി.... അറിയാതെയെന്നെത്തഴുകി... അറിയാതെയെന്നെത്തഴുകി... |